2011 ജനുവരി 3, തിങ്കളാഴ്‌ച

സൂര്യകാന്തി


സൂര്യകാന്തീ, നീ മനോഹരി

സൂര്യകാന്തി നീ എന്തിനു കേഴുന്നു,
എന്തേ നിന്‍ മുഖം വാടി കരിഞ്ഞു
സൂര്യനു നേരേ നിനക്കുള്ള പ്രണയ-
ത്തിന്‍ എന്തേ മറുപടി കിട്ടില്ലയോ.

ആയിരം പൂക്കളേ കാണുന്ന സൂര്യന്‍
എന്തേ എന്‍ മുഖം കാണാത്തതു

കണ്ടു ഞാന്‍ പ്രിയതമേ നിന്‍ മനോ-
ഹര തണ്ടില്‍ നിന്നുതിര്‍ന്ന പ്രേമം
പ്രയതമേ അരുത് എന്നെ ദുഖിപ്പിക്കരുത്
പ്രേമിക്കാന്‍ അറിയില്ലീ പാവത്തിന്ന്